148 results for ""
Songs

Kasoliqi: Qudosh Idto (Sanctification of the Church) Beginning of the Liturgical Year

                                          കാസോലിക്കി

                                  (ദഹത്തോ ലോ നെഹത്തേ)

                          (വിണ്ണുലകിന്നരചന്‍ ... എന്ന പോലെ)

     1. സഭയേ! നിത്യം നിന്‍-വാതില്‍കാവല്‍ക്കാര്‍

       സാത്താനില്‍ നിന്നും-കാക്കുന്നു നിന്നെ

       ശീമോനാധാരം-പൗലൂസോ ശില്പി

       യൂഹാനോനിഷ്ടന്‍-ശുശ്രൂഷക്കാരന്‍

        ഹാലേലുയ്യാ-ഉ-ഹാലേലുയ്യാ

     റൂഹാ തന്‍ വീണാ-നാദം ദാവീദാം.


Songs

Huthomo: Qudosh Idto (Sanctification of the Church) Beginning of the Liturgical Year

                             ഹൂത്തോമ്മോ

              (ലോക് മൊറിയോ കോറേനാന്‍)

   കൂടാരം മോശ ചമച്ചപ്പോ-ളെല്ലാരും

   കാഴ്ചകളോടെത്തി ധനവാന്മാര്‍ പൊ-ന്നര്‍പ്പിച്ചു

   വെള്ളിക്കൂട്ടം കാഴ്ചയണച്ചു-അപരന്മാര്‍

   പട്ടാടകള്‍ ചിലര്‍, വിധവസ്ത്രീ ചില്ലി-ക്കാശേകി.

            തല്‍ക്കാര്യം സഭയെ കാണിച്ചു

       തന്‍ സഭയെ-നിര്‍മ്മിച്ചോന്‍ ദൈവം

    സ്വര്‍ഗ്ഗത്തിലുമീ ഭൂമിയിലും നിത്യം- സ്തുത്യന്‍ താന്‍.


Songs

Gospel: Hudoth idto (Dedication of the Church)

              ഏവന്‍ഗേലിക്കു ശേഷം

      (അഗ്ന്യാത്മീയന്മാരീറേരും ... എന്ന പോലെ)

1. മശിഹായോ-ടേവം സഭ ചൊല്ലി

വേശ്യാസ്ത്രീ ഞാന്‍ ദുര്‍വൃത്ത,

നിന്‍ പ്രിയയായ്-തീര്‍ക്കണമെന്നെ നീ

പരിശുദ്ധാ, പരിശുദ്ധസുതാ!

         എന്നെ നിര്‍മ്മലയാക്കണമേ

         താനുത്തരമവളോടരുളി

        മാമോദീസാവെള്ളത്തില്‍

        മുങ്ങിപ്പാവനയായ് നീയെന്‍

       മണവാട്ടിസ്ഥാനം കൊള്‍ക.


Songs

Kasoliqi: Hudoth idto (Dedication of the Church)

                                    à´•ാസോലിക്കി

                                (മാര്‍ യാക്കോബ്)

ഞായര്‍ നാളില്‍  à´®àµ†à´¯àµ രക്തങ്ങള്‍ ഭാഗിക്കുമ്പോള്‍

ആചാര്യന്മാര്‍ക്കാമോദം താന്‍ ദേവാഗാരേ.



Songs

Huthomo: Hudoth idto (Dedication of the Church)

                    ഹൂത്തോമ്മോ

            (ബ്ഗാവ് ഈദസ് കുദിശോ)

1. സഭയേ! നിന്നുടെ വിശ്വാസം

ശരി തന്നെ സൗഭാഗ്യം തേ!

  മൃതി നിന്നെപ്രതി പൂണ്ടവനില്‍

പുകഴുന്നഭിമാനത്താല്‍ നീ.


Songs

Gospel: Suboreh dazkharyo Annunciation to Zachariah (Father of John the Baptist)

  ഏവന്‍ഗേലിക്കു ശേഷം

                 (കൂക്കോയോ)

അബിയാ തന്നുടെ കൂറില്‍ നി-ന്നുള്ളോരാചാര്യന്‍

അഹറോന്യസ്ത്രീ ഏലിശുബാ-സഹിതം നിവസിച്ചു

                ദൈവസമക്ഷം-നീതി ലഭിച്ചവരായ്

               à´¤à´¨àµâ€ കല്പനയില്‍ തല്‍പ്പരമാനസരായ്

വേദങ്ങളുമീ ദമ്പതികള്‍-പാലിച്ചെന്നാലും

സാക്ഷാല്‍ സന്തതിസൗഭാഗ്യം-ഹന്ത ലഭിച്ചില്ല.

                ഹാലേലുയ്യാ-അവള്‍തന്‍ വന്ധ്യതയാല്‍.

                

                   


Songs

Kasoliqi: Suboreh dazkharyo Annunciation to Zachariah (Father of John the Baptist)

                                             കാസോലിക്കി

                                            (മാര്‍ അപ്രേം)

ശുദ്ധാഗാരത്തില്‍ സ്കറിയാ-പൂജാധൂപം വയ്ക്കുമ്പോള്‍

ഈറേദൂതന്‍ വന്നേവം-അറിയിച്ചാന്‍ സല്‍സന്ദേശം.

പ്രിയ ഏലിശുബാ പെറ്റീടും-ബാലനു നാമം യൂഹാനോന്‍

യിസ്രായേലിലവന്‍ മുമ്പന്‍-നല്‍കുമവന്‍ ലോകര്‍ക്കിമ്പം.

ഞാന്‍ ചൊന്നാരീ സന്ദേശം-സന്ദേഹിച്ചതു മൂലം നീ.

പൈതല്‍ വിടര്‍ത്തും നാളോളം4 -മേവീടട്ടെ മൗനത്തില്‍.

ജാതം ചെയ്തോനാഖ്യാനം1 -യൂഹാനോനെന്നാവോളം

ഒമ്പതു മാസം ബന്ധിതനായ്-വാണാന്‍; സര്‍വ്വേശാ! സ്തോത്രം.


                      


Songs

Huthomo: Suboreh dazkharyo Annunciation to Zachariah (Father of John the Baptist)

                                  ഹൂത്തോമ്മോ

             (ഏനോനോ നുഹറോ ശാറീറോ)

വേദത്തില്‍-കാണുന്നതുപോലെ-ദേവാഗാരേ നിന്നുംകൊ-

ണ്ടാചാര്യന്‍-സക്കറിയാ കര്‍മ്മം-തന്‍തവണയ്ക്കു നടത്തുമ്പോള്‍

            മേലീന്നെത്തിയ മാലാഖാ

            ചൊന്നാന്‍ നിന്‍ പ്രിയ ഏലിശുബാ

          വാര്‍ദ്ധക്യത്തിലൊരാത്മജനെ

നല്‍കും, നാനാജാതിക്കും-കാണിച്ചീടുമവന്‍ മാര്‍ഗ്ഗം.



Songs

Gospel: Suboroh dabthulto Annunciation to St. Mary

ദൈവമാതാവിനോടുള്ള അറിയിപ്പ്

                        ഏവന്‍ഗേലിക്കു ശേഷം

                                  (കൂക്കോയോ -)

വായും നാക്കും വാക്കും ചേര്‍-ന്നോരെല്ലാ പേരും

ചൊല്ലേറീടും മറിയാമി-ന്നേകേണം ഭാഗ്യം

          ധന്യതയേറും-നിന്‍ കേദാര2ത്തില്‍

         à´†à´®àµ‹à´¦à´¤àµà´¤à´¿à´¨àµâ€-കതിരുണ്ടായതിനാല്‍

രഥമവളവളുടെ ജാനുക്കള്‍3 -നാലും ചക്രങ്ങള്‍

രക്ഷകനെ തന്‍ കുക്ഷി4യിലങ്ങേറ്റോള്‍ ഭാഗ്യവതി.

             à´¹à´¾à´²àµ‡à´²àµà´¯àµà´¯à´¾-തല്‍ പ്രാര്‍ത്ഥന അഭയം.


Songs

Kasoliqi : Suboroh dabthulto Annunciation to St. Mary

                                 à´•ാസോലിക്കി

                          (ദെത്നേ ശുപറൈയ്ക്ക്)

ദാവീദാത്മജ1 മറിയാമേ! ക-ന്യേ! തന്വംഗീ!2

നിന്‍വൃത്താന്തം വര്‍ണ്ണിപ്പാന്‍ ഞാ-നപ്രാപ്തന്‍ താന്‍.

ദാവീദാത്മജ മറിയാമേ! നിന്‍-താതന്മാര്‍ക്കും

നിന്നെ വാഴ്ത്തീടുന്നോര്‍ക്കും നിന്‍-പേര്‍ക്കും ഭാഗ്യം.


Songs

Huthomo : Suboroh dabthulto Annunciation to St. Mary

                              ഹൂത്തോമ്മോ

                              (മോറേ ദ്റംശോ)

ശ്ലോമ്മോ മറിയാം! കര്‍ത്തന്‍ നിന്‍ കൂടെ

സ്ത്രീരത്നം നീ-ചൊന്നാന്‍ ഗബ്രീയേല്‍

മേല്‍ക്കണ്ടോനെ-നിന്നില്‍ കാണുന്നേന്‍

നീ പേറുന്നു-ഭൂവേന്തുന്നോനെ.




Songs

Gospel: Mezalto St. Mary’s Visit to Elizabeth

                      എലിശബേത്തിന്‍റെ അടുക്കലേക്കുള്ള

                                     à´®à´±à´¿à´¯à´¾à´®à´¿à´¨àµâ€à´±àµ† യാത്ര

                                ഏവന്‍ഗേലിക്കു ശേഷം

                               (ബാറൂബ്ത്തൊ ബ്റീശീസ്)

മറിയാം ചൊന്നാള്‍ ഞാന്‍-മകനെ പെറ്റതിനാല്‍

നാനാവംശങ്ങള്‍-നല്‍കും സൗഭാഗ്യം

സഭതന്‍ പ്രിയയല്ലോ-സതതം1 സതി2 തന്‍റെ

ഹാലേലുയ്യാ-ഹാലേലുയ്യാ-പതി3യെ വാഴ്ത്തുന്നു.


Showing 1-13 of 148 result(s)