Gospel: Suboreh dazkharyo Annunciation to Zachariah (Father of John the Baptist)

Author: Fr N K Koruth Malpan

  ഏവന്‍ഗേലിക്കു ശേഷം

                 (കൂക്കോയോ)

അബിയാ തന്നുടെ കൂറില്‍ നി-ന്നുള്ളോരാചാര്യന്‍

അഹറോന്യസ്ത്രീ ഏലിശുബാ-സഹിതം നിവസിച്ചു

                ദൈവസമക്ഷം-നീതി ലഭിച്ചവരായ്

               à´¤à´¨àµâ€ കല്പനയില്‍ തല്‍പ്പരമാനസരായ്

വേദങ്ങളുമീ ദമ്പതികള്‍-പാലിച്ചെന്നാലും

സാക്ഷാല്‍ സന്തതിസൗഭാഗ്യം-ഹന്ത ലഭിച്ചില്ല.

                ഹാലേലുയ്യാ-അവള്‍തന്‍ വന്ധ്യതയാല്‍.