Kasoliqi: Suboreh dazkharyo Annunciation to Zachariah (Father of John the Baptist)

Author: Fr N K Koruth Malpan

                                             കാസോലിക്കി

                                            (മാര്‍ അപ്രേം)

ശുദ്ധാഗാരത്തില്‍ സ്കറിയാ-പൂജാധൂപം വയ്ക്കുമ്പോള്‍

ഈറേദൂതന്‍ വന്നേവം-അറിയിച്ചാന്‍ സല്‍സന്ദേശം.

പ്രിയ ഏലിശുബാ പെറ്റീടും-ബാലനു നാമം യൂഹാനോന്‍

യിസ്രായേലിലവന്‍ മുമ്പന്‍-നല്‍കുമവന്‍ ലോകര്‍ക്കിമ്പം.

ഞാന്‍ ചൊന്നാരീ സന്ദേശം-സന്ദേഹിച്ചതു മൂലം നീ.

പൈതല്‍ വിടര്‍ത്തും നാളോളം4 -മേവീടട്ടെ മൗനത്തില്‍.

ജാതം ചെയ്തോനാഖ്യാനം1 -യൂഹാനോനെന്നാവോളം

ഒമ്പതു മാസം ബന്ധിതനായ്-വാണാന്‍; സര്‍വ്വേശാ! സ്തോത്രം.


                     Â