Huthomo: Suboreh dazkharyo Annunciation to Zachariah (Father of John the Baptist)

Author: Fr N K Koruth Malpan

                                  ഹൂത്തോമ്മോ

             (ഏനോനോ നുഹറോ ശാറീറോ)

വേദത്തില്‍-കാണുന്നതുപോലെ-ദേവാഗാരേ നിന്നുംകൊ-

ണ്ടാചാര്യന്‍-സക്കറിയാ കര്‍മ്മം-തന്‍തവണയ്ക്കു നടത്തുമ്പോള്‍

            മേലീന്നെത്തിയ മാലാഖാ

            ചൊന്നാന്‍ നിന്‍ പ്രിയ ഏലിശുബാ

          വാര്‍ദ്ധക്യത്തിലൊരാത്മജനെ

നല്‍കും, നാനാജാതിക്കും-കാണിച്ചീടുമവന്‍ മാര്‍ഗ്ഗം.