Huthomo : : Nusrotho/Kuloso Gloryfication of St. Mary, the Mother of God

Author: Fr N K Koruth Malpan

                               ഹൂത്തോമ്മോ

                                       (കുംപൗലൂസ്)

മശിഹായാല്‍ സമ്പത്താര്‍ജ്ജിച്ച

നിര്‍ദ്ധനയാം മറിയാമിനു ഭാഗ്യം

തല്‍ സ്മൃതി ധന്യമനല്പം സ്തുത്യം

തല്‍ കീര്‍ത്തികളേറ്റും ജാതികളും

              ആ മറിയാം ചൊന്നാള്‍-വംശങ്ങള്‍ സര്‍വ്വം

             ഭാഗ്യം മേ നല്‍കും-ആരെന്നില്‍ വാണു!

ക്ഷണമേകുകയാലിന്നോതീടാം

ഭാഗ്യമവള്‍ക്കതു സത്തമകര്‍മ്മം.